നക്ഷത്രക്കുഞ്ഞുങ്ങളോട് കഥ പറഞ്ഞു ഞാന്‍ മടുത്തു..... അവരൊന്നും എന്നോട് സംസാരിക്കാന്‍ വരുന്നില്ലെന്നേ.... നിങ്ങളും അങ്ങനെതന്നെ ആവ്വുവോ........
Friday 17 January 2014
മഴ
പുതിയ കുടയും ബാഗും പുസ്തകങ്ങളുമായി
സ്കൂളിലേക്കിറങ്ങിയപ്പോൾ വന്നു നനച്ച മഴയോടാദ്യം
ദേഷ്യാണ് തോന്ന്യേത്...,
മഴത്തുള്ളികളെ
തട്ടിത്തെറിപ്പിച്ച് ഓടാൻ തുടങ്ങ്യപ്പോ ഞങ്ങളിഷ്ടക്കാരായി...
കടലാസു തോണികളും ചോണൻ ഉറുമ്പുകളുമായി
മഴക്കളികളും സമ്പന്നം...
കഷ്ടപ്പെട്ട്
തീര്ത്ത പൂക്കളങ്ങൾ മഴയിലൊലിച്ചു പോയപ്പോ
പിന്നേം പരിഭവം തോന്നി...
പക്ഷെ മഴയെനിക്കു പ്രണയകാലം കാത്തു
വച്ചിരുന്നു..,
കവിതയും പാട്ടും മാധവിക്കുട്ടിയും പലപ്പൊഴുമെന്നിൽ
മഴയായ് തന്നെ പെയ്തു.., തൂവാനത്തുമ്പികൾ
കണ്ട ദിവസം മഴപ്രണയം
വീണ്ടും കൂടി...
ആളൊഴിഞ്ഞ കാന്റീനിൽ അവനെ കാത്തിരുന്നപ്പോൾ
പെയ്തത് മഴയായിരുന്നില്ല, പ്രണയമായിരുന്നു...
നാളുകളേറെ
പറയാതെ കാത്തു വച്ച പ്രണയം
സ്വന്തമായതും ഒരു മഴക്കാലത്ത്...
പിന്നെയെന്നും
മഴ നനയാൻ അവനുണ്ടായിരുന്ന്നു
കൂടെ..., പ്രണയവും സൌഹൃദവും നഷ്ടപ്പെടലുകളും...
കണ്ണീര മഴകൾ ഒരുമിച്ചു നനഞ്ഞ
ഒട്ടേറെ യാത്രകളും...
- എന്ന് സ്വന്തം മാളു.
Subscribe to:
Posts (Atom)