Saturday, 17 June 2017

കുട്ടി ..........,

നിൻറെ  ആഴക്കണ്ണുകളിലേക്കു നോക്കിയിരുന്നപ്പോൾ ആദ്യമായി എനിക്ക് നിന്നോട്  അസൂയ തോന്നി.....  ഞാൻ  നടക്കേണ്ട  വഴികളെല്ലാം  നേരത്തെ നടന്നു തീർത്തവൾ... കാലങ്ങളുടെ കണ്ണീരുണങ്ങിയ കവിളുകൾ ...... അനുഭവങ്ങളുടെ അഗ്നി എരിയുന്ന കണ്ണുകൾ .... കാരിരുമ്പാണ്  നീയെന്നു തോന്നി...
നിന്നെ കെട്ടിപ്പിടിച്ചൊന്നു കരയണമെന്ന്  തോന്നി ....... മുറിവുണങ്ങാത്ത നിന്റെ ഹൃദയം ജീവിതം എത്രമേൽ ആഘോഷിക്കുന്നതെങ്ങനെയെന്ന് ഞൻ ആശ്ചര്യപ്പെട്ടു..... ഇപ്പോൾ നമ്മൾ രണ്ടും രണ്ടു ലോകങ്ങളിലാണ്..... ഒരു message  ൻറെ  പോലും അടുപ്പമില്ലാത്തവർ....... പൊട്ടിച്ചിരികളായ് ദിവസങ്ങൾ ഓടി മാറിയതെത്ര പെട്ടെന്നാണ് ......എത്ര എളുപ്പമായിരുന്നല്ലേ എല്ലാം മറക്കാൻ....


Tuesday, 28 June 2016

My Hero 

                                             തൂലികത്തുമ്പിലേക്ക്  കൂട്ടുചേരാതെ  പരന്നൊഴുകുന്ന  ഓർമ്മകൾക്കിടയിൽ നിന്നും എങ്ങനെ  എഴുതി തുടങ്ങണമെന്ന ആശയക്കുഴപ്പമാണ് ഇപ്പോഴും.. എഴുത്ത് എന്നും സന്തോഷമാണ്...  അച്ഛനെക്കുറിച് ആകുമ്പോൾ പ്രത്യേകിച്ചും....                                           അക്ഷരങ്ങളായി അടുക്കി വെക്കാൻ ശ്രമിക്കുമ്പോൾ കൂട്ടം തെറ്റിയോടുന്ന ഓർമ്മകൾ.... അരികുകളിൽ ചോര പൊടിഞ്ഞ ചിലത്..... വാൽസല്യമൂറുന്ന മറ്റു ചിലത്.... ചിതൽക്കുത്തേറ്റു  തുടങ്ങിയ പഴയ ഓർമകളിൽ കളിക്കൂട്ടുകാരനാണ് അച്ഛൻ....  ചിലപ്പോഴൊക്കെ കുറുമ്പ് അതിര് കടക്കുമ്പോൾ സ്നേഹം കൈവെള്ളയിലെ ചുവന്നു തിണർത്ത പാടാകും.... കളിയിടവേളകളിലും ഉറക്കം തേടിയെത്താത്ത രാത്രികളിലും മായാവിയും ലുട്ടാപ്പിയും ശിക്കാരി ശംഭുവുമൊക്കെ അച്ചന്റെ ശബ്ദത്തിൽ എന്നെ തേടിയെത്തി ......
               കുറച്ചൂടെ മുതിർന്നപ്പോൾ എല്ലാ സംശയങ്ങള്ക്കും ഉത്തരങ്ങളായി അച്ഛൻ അതിമാനുഷികനായി.... കുഞ്ഞു കാലത്തെ പല പല സൂക്ഷിപ്പുകളിൽ  (വെള്ളിത്തൂവൽ,  കുപ്പിവളപ്പൊട്ട്‌, കുഞ്ഞുമഞ്ചാടിക്കുരു... ) എന്തെങ്കിലുമൊക്കെ കാണും അച്ഛന്റെ കരവിരുതിൽ.... എന്റെ കുഞ്ഞുമനസ്സിന്റെ വലിയ സമ്പൂർണതയായിരുന്നു അച്ഛൻ...
പിന്നെപ്പിന്നെ മായാവിക്കും ജംബനുമൊക്കെ പകരം ടോട്ടോച്ചാൻ എത്തി... അമർചിത്ര കഥകളും ഡൈജെസ്റ്റും യൂറീകയും എത്തി....  സ്വതവേ മടിച്ചിയായൊരെന്നെ പുസ്തകങ്ങൾക്കിടയിൽ ഒരു ജീവിതം സ്വപ്നം കാണാൻ പഠിപ്പിച്ചു.... പരിചയമില്ലാത്തൊരു ലോകത്തിൽ തനിയെ നടക്കാനുള്ള ആത്മവിശ്വാസം തന്നു...                                     കൌമാരത്തിൽ അച്ഛൻ എന്റെ പരാതിപ്പെട്ടിയായി ..... എന്റെ ഒറ്റപ്പെടലുകളിലേക്കും പരിഭവങ്ങളിലേക്കും  കൂടെ വന്നു .....വായനയാണ് എന്നിലേക്കുള്ള വഴിയെന്ന്.... അങ്ങനെയും സമാധാനം നേടാമെന്ന് ചിരിച്ചുകൊണ്ട് വലിയോരറിവ് പകർന്നു തന്നു..... വീട് വിട്ടു പഠിക്കാൻ പോയ കാലത്ത് അച്ഛനായിരുന്നു വർത്തമാനപ്പത്രം... നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ അങ്ങനെ എന്റെ കാതിലെത്തി... എന്റെയും അമ്മയുടെയും സൌന്ദര്യ പിണക്കങ്ങളിലെ സ്ഥിരം ഒത്തുതീർപ്പുകാരൻ... അക്ഷരങ്ങളിൽ നിന്ന് വാർത്തകളിലേക്ക്.. അതിൽ  നിന്ന് തീരുമാനങ്ങളിലേക്ക്.... 

                                                         പിന്നെയൊരു സുപ്രഭാതത്തിൽ  പക്ഷാഘാതം അച്ഛന്റെ സംസാരം കവർന്നെടുത്തു... എനിക്കിപ്പോഴും ഓർമയുണ്ട് എന്നെക്കണ്ട് നിറഞ്ഞൊഴുകിയ ആ കണ്ണുകൾ.... ചിലപ്പോഴൊക്കെ ഒന്നും പറയാനാവാതെ നിസഹായയായി ഞാൻ നിൽക്കാറുണ്ട്, ജീവിതത്തിലെ എല്ലാ മഹാത്ഭുതങ്ങളിലേക്കും എന്നെ കൈ പിടിച്ചു നടത്തിയ അച്ഛന്റെ മുന്നിൽ.....


ഓർമ്മകളിൽ നിന്നു ഓർമ്മകളിലേക്ക്....... എന്നിൽ നിന്നു നിന്നിലേക്ക്‌ .....അങ്ങനെ അച്ഛനോർമ്മകൾ വീണ്ടും വീണ്ടും പെയ്തുകൊണ്ടേയിരിക്കുന്നു..... Sunday, 26 July 2015

Ningalkkenthu thonnunnu....?

Seethakkenthu kondu ravanane pranayichu kooda....
Dharmathinteyum samoohathinteyum peru paranju Ravanan orikkalum avale thallipparanjittilla
Ramantethanu avalennarinjittum snehikkathirunnittilla...
Aalozhinja anthappurangalil avale thanichakkiyittilla...
Seethakku vendi jeevan kalanjathum Ramaayirunnilla...
Aval lankakku alangaramakanamenne Ravanan mohichu kanooo
Avante sneham kandillennu nadichu seetha enthu nedi...
Santhoshthinte swargangal vendennurappichu thirichu nadannappol kuthu vakkukal....
Koortha nottangal....
Agni pareekshayanini...
Paavam seetha...pidayunna mansil ninnu...nirasakalil ninnu...avalengottu rakshappedanaanu....
Onnum thanne badhikkunnillenna abhinayathinte mugham moodiyazhikkumbol karanju kalangiya kannukal...thakarnna mohangal... Thettupattyenna niraasa...
Aarariyuvaananu seethayude aathma nombarangal....

Monday, 11 May 2015

Poornna viramam

മനസ് കണ്ണീരണിഞ്ഞ ഏതോ നാൾ in ഓഗസ്റ്റ്‌ end or സെപ്റ്റംബർ starting
-------------------------------------------------------------

നീയെന്റെ ആരുമായിരുന്നില്ല .............ഇനിയും ആവുകയുമില്ലായിരിക്കാം .............. എങ്കിലും എന്റെ ബോറന്‍ വൈകുന്നേരങ്ങളിലും ജോലി മടുപ്പിന്റെ ഏകാന്തതകളിലും പാടാതെ പാടുന്ന വരികളായും പാതി  മുറിഞ്ഞ chat messages ആയും  ഇനി നീ ഇല്ലെന്നറിയുമ്പോൾ ഏതൊരു പരിചയക്കാരിയുടെതുമായ അതെ നൊമ്പരം ............. ഒരു ചായക്കപ്പിനു അപ്പുറവും ഇപ്പുറവും ഇരുന്ന്  നമ്മളൊരു വാക്കിനെയും കീറി മുറിച്ചില്ല... എന്റെ ഗാഡമായ ആശയക്കുഴപ്പങ്ങളില്‍  നീയെന്റെ വഴികാട്ടി ആയതുമില്ല ..എന്തിനു....നമ്മള്‍ ഏറേ  സംസാരിച്ചിട്ടു പോലുമില്ല...


25/ ൦/ 2015
 ഇങ്ങനെ എഴുതിത്തുടങ്ങിയത് കാലങ്ങൾക്ക്  മുൻപെന്നോ ആണെന്നു തോന്നി എനിക്ക് ........ ഒന്നോ രണ്ടോ മാസങ്ങൾ ഏറിപ്പോയാൽ  ഒരു 3 മാസം...... നീയെന്റെ .ആരുമായില്ല.....പകരം നീ ഞാൻ തന്നെയായി......എനിക്ക് പരിചയമുള്ള അതെ ആശയക്കുഴപ്പങ്ങൾ .....എന്റെ ഉള്ളിലെരിയുന്ന അതെ തീ.....എന്നെ വട്ടു പിടിപ്പിക്കാറുള്ള അതെ .....ചിന്തകൾ .........നീ ഞാൻ തന്നെ ആണെന്ന്  തോന്നി എനിക്ക്..... അതായിരിക്കണം നിന്റെ സങ്കടങ്ങളെ എനിക്കിത്രമേൽ സ്നേഹിക്കാൻ പറ്റുന്നത്.....
സൌഭാഗ്യങ്ങളൊന്നും പങ്കു പറ്റാൻ ഞാൻ ...വരില്ല.....പക്ഷെ നിന്റെ ദുഖങ്ങളുടെ പങ്കെനിക്ക്  വേണം.........അറ്റമില്ലാതെ നീളുന്ന calls ഉം  ഓരോ ദിവസത്തെയും കുഞ്ഞു കുഞ്ഞു കാര്യങ്ങൾ  പോലും പങ്കുവെക്കുന്ന messages ഉം (viber നും whts app നും സ്തുതി )
നീ എനിക്കാരാണ് എന്നാ ചോദ്യത്തിനു ഒരുത്തരമൊന്നും അന്വേഷിക്കുകയല്ല ഞാൻ ...... എങ്കിലും കാലങ്ങളിൽ


Ithinu iniyoru thudarchayundaavilla
Mandatharangal ezhuthi nirakkunna postkalum enthennnariyathe enthokkeyo kuthikkurikkunnorenneyum enikku maduthu...
Mazhumippikkatha varikal baakki nirthi njn ente pena upekshikkunnu....
....

Tuesday, 4 February 2014

കള്ളം


ഡയറിത്താളുകൾ വീണ്ടും തുറക്കുകയാണ്..
വേർതിരിച്ചരിയാനാകാത്ത കൌതുകങ്ങളിലേക്ക്..
മഴക്കാലമാണ്... പുറത്തൊരു പെരുമഴ പെയ്തു തോരുന്നു...
എന്റെയുള്ളിലെ മഴക്കാലങ്ങൾ എങ്ങോ പോയ്മറഞ്ഞപോലെ...,
പുറത്തു മഴയാണ്.., ഉള്ളിലെ കൊടിയ വേനലിന്റെ ശക്തിയിൽ ഞാനുരുകുമ്പോൾ...
മഴ ചിലപ്പോഴൊക്കെ അനുഗ്രഹമാണ്.., സുനാമികളും അഗ്നിപർവത സ്ഫോടനങ്ങളുമൊക്കെക്കൊണ്ട് പതറുമ്പോഴും മഴയുടെ കൌതുകത്തിലെക്കൊരു മഴക്കുട്ടിയായി അലിഞ്ഞു ചേരാൻ ഞാൻ ശ്രമിച്ചോണ്ടിരിക്യാ...
കൂടെയുള്ളവരെ പറ്റിക്കാനെളുപ്പാ... എന്നെത്തന്നെ പറ്റിക്കാനാ പാട്...
സാരല്യാ... ഒരു ദിവസം ഞാനതിലും ജയിക്കും...,
അല്ലെങ്കിലും അവന്റെ ലോകം ഞാനാണെന്നൊരു കള്ളം ഞാൻ ഉറച്ചു വിശ്വസിക്കുന്നുണ്ടല്ലോ...

                                               - എന്ന് സ്വന്തം മാളു..