Tuesday, 18 September 2018

നഷ്ടമായപ്പോയ പൊട്ടിച്ചിരികളുടെ ഓർമയ്ക്ക്

എപ്പോഴും കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച ചിരി എത്ര പെട്ടെന്നാണ് എന്റെ മുഖത്തു നിന്നു എന്നന്നേക്കുമായി മറഞ്ഞു പോയത്.... സന്തോഷിക്കാൻ അറിയുമായിരുന്നോരെന്നെ തന്നെ എത്ര പെട്ടന്നാണ് എനിക്ക് കൈമോശം വന്നത്.... കാരണമില്ലാതെ തേടിയെത്തിയിരുന്ന സന്തോഷങ്ങളും പൊട്ടിച്ചിരികളും എന്നന്നേക്കുമായി അന്യമായ പോലെ... എങ്ങനെയാണ്....എവിടെയാണ് പഴയൊരെന്നെ എനിക്കിനി കണ്ടെടുക്കാൻ പറ്റുക.... നിറയുന്ന കണ്ണുകൾക്ക്‌ പിന്നിൽ നന്നായി അഭിനയിക്കാൻ പഠിച്ചൊരു മുഖം.....ഇനിയൊരിക്കലും മറ്റുള്ളവരുടെ സങ്കടങ്ങൾക്കു ഉത്തരമാകാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല..... മടുത്തിരിക്കുന്നു..... ആർക്കാണ് എന്നെ കേൾക്കാൻ സമായമുണ്ടാവുക..... സ്വന്തം തിരക്കുകൾ പറഞ്ഞു ഓടി മാറാതെ....ഒന്നും പറയാതെ... കൈകളിൽ കൈ കോർത്തു എന്റെ സ്വപ്നങ്ങൾക്ക് കൂട്ടിരിക്കാൻ ആരുണ്ടാവും ഇനി....

Sunday, 16 September 2018

കഥ പറഞ്ഞു....കൂട്ടു കൂടി... ഹംപിക്ക്‌....സ്വപ്നം പോലൊരു യാത്ര....

എന്നെ സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്ക്കരത്തിലേക്കുള്ള ഒരു യാത്രയാണിത്..... വിജയനഗര സാംമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപിയിലേക്ക്.... ലക്ഷ്യം ഹംപി ആണെന്നതിനെക്കാൾ സന്തോഷം ഈ യാത്രയിൽ കൂട്ടു  അനുവും രഞ്ജുവും ഗായുവും ആണെന്നത് തന്നെയാണ്....

ഏത് യാത്രയും എന്നിലെ കൊച്ചുകുട്ടിയെ വിളിച്ചുണർത്തും...കൗതുകം നിറച്ച കുഞ്ഞു കണ്ണുകൾ തുറന്നു പിടിച്ചു തീവണ്ടിയുടെ എതിർ ദിശയിലേക്കു ഓടിമാറുന്ന മരങ്ങളെയും വീടുകളെയും നോക്കി നോക്കി...പെയ്യുന്ന മഴയുടെ തുള്ളികൾ മനസിൽ ആവാഹിച്ചു..... ഉള്ളിലൊരു കുഞ്ഞു കളിവള്ളമുണ്ടാക്കി... ആ മഴയിൽ അതിനെ ഒഴുക്കി വിട്ട്.....തീവണ്ടിയുടെ പതിഞ്ഞ താളത്തിന് ഒപ്പം കയ്യിലെ പുസ്തകത്തിൽ മുഖം പൂഴ്ത്തി....സ്വയം മറന്നു ഞനൊരു യാത്ര കുട്ടി തന്നെയാവാറാണ് സ്ഥിരം പതിവ്....പക്ഷെ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്.... കൂട്ടുകൂടാനും നൊടിയിടയിൽ ചിരിയുടെ ആഴക്കടലിൽ മുക്കിതാഴ്ത്താനും കഴിയുന്ന കുറച്ചു പേരാണ് കൂട്ട്....

കാലങ്ങൾക്കു മുന്നേ ഞങ്ങൾ പ്ലാൻ ചെയ്യാൻ തുടങ്ങിയൊരു ട്രിപ്പ്.... ഒടുക്കം ഇതു real ആകാൻ രഞുവിന്റെ സ്വീഡൻ visa process ചെയ്യുക തന്നെ വേണ്ടി വന്നു..... നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ഹംപി ആണ് ഞങ്ങളുടെ Destination എന്നു ഉറപ്പിച്ചു....
ട്രെയിൻ flight എല്ലാം ബുക് ചെയ്ത് ഒരു ട്രാവൽ arranger നേയും കണ്ടു പിടിച്ചു ആ ദിവസത്തിനു വേണ്ടി കാത്തിരിപ്പു തുടങ്ങി..... പതിവ് തെറ്റിച്ചു ആർത്തലച്ചു പെയ്ത മഴ കേരളത്തിനെ ഒന്നുലച്ചപ്പോൾ ഞങ്ങളുടെ excitement ഉം ഒന്നും കുറഞ്ഞെന്നത് ശരി തന്നെയാണ്....എന്നാലും എല്ലാം പഴയ പോലെ ആയപ്പോ ഞങ്ങളുടെ ആവേശവും തിരിച്ചു വന്നു.... പിന്നെ ദിവസങ്ങളെണ്ണലായി.... ഒടുക്കം ആ ദിവസവും എത്തി..... Bangalore Express ഇൽ Bangalore ക്ക്‌... അവിടെ ഫുൾ ഡേ ഷോപ്പിംഗ്.... നടന്നു മടുത്തെങ്കിലും മനസു പിന്നേയും സന്തോഷിച്ചു കൊണ്ടേയിരുന്നു.....
കൈ പിടിച്ചു കൂടെ നടക്കാൻ ഇന്ന് അവരുണ്ടായിരുന്നു....പൊട്ടിച്ചിരിക്കാനും എല്ലാ കുറുമ്പും കാണിക്കാനും ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് കടകളിൽ കയറിയിറങ്ങാനും..... വയ്യെന്ന് ആരും പറഞ്ഞില്ല..... നടന്നു മടുത്തിട്ടും ബോറടിച്ചെന്നു..... ആരും ഒരിക്കൽ പോലും പറഞ്ഞില്ല..... ഓരോ നിമിഷങ്ങളും ഞങ്ങൾ ആസ്വദിക്കുക തന്നെയായിരുന്നു....കാലങ്ങളിലേക്കു ഊർജമാകാൻ ഓർമകൾ സൃഷ്‌ടിക്കുകയായിരുന്നു....
ഇന്നീ പതിരാതീവണ്ടിയിൽ ഓരോ നിമിഷങ്ങളും ഓർത്തെടുത്തു അക്ഷരങ്ങളിൽ പകരാൻ ശ്രമിക്കുന്നതും
നാളെയിലേക്കൊരു ഓർമയാണ്....

ഒരുറക്കം ഉണരുമ്പോൾ ഞങ്ങളെത്തുന്നത് കാലത്തിന്റെ ചരിത്രം പേറുന്ന ഒരു മണ്ണിലാണ്.... കഥകളുറങ്ങുന്ന.... ചരിത്രമുറങ്ങുന്ന ....
യുദ്ധങ്ങളും വിജയങ്ങളും പരാജയങ്ങളും കണ്ടും കെട്ടും പഴകിയൊരു മണ്ണിൽ..... ഞങ്ങളെ കാത്തു അവിടെയോരായിരം കഥകളുണ്ട്.....

വിജയദേവരായർ ജീവനായ് കണ്ടു നിർമിച്ചൊരു സാമ്രാജ്യം...ലോകത്താൽ വിസ്മരിക്കപ്പെട്ടു കാലങ്ങൾ കഴിഞ്ഞ കഥ....മതവിദ്വേഷികളായ ഏതൊക്കെയോ രാജാക്കന്മാരുടെ പടയോട്ടത്തിൽ പഴയ പ്രതാപം നഷ്ടപ്പെട്ടൊരു Hampi... എങ്കിലും യാത്രകളിഷ്ടമുള്ള മുഴുവൻ ആൾക്കാരെയും ഇപ്പോഴും കൊതിപ്പിച്ചു കൊണ്ടിരിക്കുന്നൊരു ഹംപി.... എന്നെ ഹംപി ഏറ്റവും ഓർമ്മിപ്പിക്കാൻ പോകുന്നത് തെന്നാലി രാമനെ കുറിച്ചു തന്നെയാകും..... കഥ പറയാനിഷ്ടമുള്ളൊരു അമ്മ വളർത്തിയ കഥക്കുട്ടി മറ്റെന്ത് തിരയുവാനാണ്.....
എങ്കിലും നാളേക്ക് വേണ്ടി കാത്തിരിക്കുന്നു... Hampi ഞങ്ങൾക്ക് വേണ്ടി കാത്തു വെക്കുന്ന അത്ഭുതങ്ങളില്ലേക്ക്..
കൗതുകം നിറഞ്ഞൊരു മനസു തുറന്നു തന്നെ വെക്കുന്നു.....