Saturday, 26 October 2013

ബാല്യം

ദേവു, അവളെന്നെ ഞെട്ടിച്ചോണ്ടിരിക്കുന്നു..., ഇന്നവൾ എന്നോട് പറയ്യ്യാ.. brother ഉം father ഉം അല്ലാതെ ആരും നമ്മളെ തൊടരുതെന്ന്..., അകലങ്ങളൊക്കെ മാഞ്ഞു പോയി ജീവിതം പ്രണയം മാത്രമാവുന്ന ഒരു കാലമുണ്ടാവും ജീവിതത്തിലെന്നു ഞാനെങ്ങനെ പറയാനാ അവളോട്‌......

മുമ്പൊരു ദിവസം പറഞ്ഞു മലയാളികള്ക്ക് മാത്രമേ സ്നേഹമുള്ളൂ, പുറത്തു നിന്ന് വരുന്നവരെല്ലാം സ്നേഹിക്കാനറിയാത്തവരാനെന്നു.., ആരും ആരെയും സ്നേഹിക്കുന്നില്ലെന്നു മനസ്സിലാക്കുമ്പോൾ നീയെന്തു ചെയ്യും കുട്ടീ...??? എല്ലാ സ്നേഹങ്ങളും അഭിനയങ്ങൾ മാത്രമാണെന്ന് എങ്ങന്ന്യാ നീ accept ചെയ്യ്യാ..??

ഉം... അവളിതിനെയെല്ലാം overcome ചെയ്യ്യാരിക്കും.. എനിക്കുമുണ്ടായിരുന്നല്ലോ ലോകം മുഴുവൻ സ്നേഹമാണെന്ന് വിശ്വസിച്ചിരുന്ന ബാല്യം..

അങ്ങനെയല്ലെന്നറിഞ്ഞപ്പോൾ എന്തുണ്ടായി...?? ഞാനും അങ്ങനെ ആവാൻ തുടങ്ങി...

വേരെന്തുണ്ടാവാനാ, അതാണല്ലോ ചരിത്രം...

"We are always following the words "

                             -എന്ന് സ്വന്തം മാളു

2 comments:

  1. സ്നേഹാശംസകള്‍

    ReplyDelete
  2. ലളിതം. എന്നാല്‍ വളരെ അധികം ചിന്തകള്‍ക്ക് തിരി കൊളുത്തുന്നു ഈ വാക്കുകള്‍.

    സ്നേഹത്തോടെ,
    സ്വാതി

    ReplyDelete