നീ എന്നെ തനിച്ചാക്കുകയാണ്......
ചുട്ടുപൊ ള്ളുന്ന വെയിലിൽ വഴിയരികിൽ.....
കോരിച്ചൊരിയുന്ന മഴയിൽ വയൽ വരമ്പിൽ......
സമയം തെറ്റിയോടുന്ന തീവണ്ടികൾ മാത്രം നിർത്തുന്ന ആളൊഴിഞ്ഞ റെയിൽവേ സ്റ്റേഷനിൽ........
ഷൈനയെ ഓർമിപ്പിക്കുന്ന പുഴക്കരയിൽ.........
സൂര്യൻ കുളിക്കനിറങ്ങുന്ന ബഹളം നിറഞ്ഞ കടലോരത്തു മണല്പരപ്പിൽ.....
എന്നെ കൂട്ടാതെയൊടുന്ന ഘടികാരസൂചികൾക്കൊപ്പം.......... ...
പൊടിപിടിച്ച ചിന്തകൾക്കും ശ്വാസം മുട്ടുന്ന ഏകാന്തതയ്ക്കും പേരുകേട്ട ലൈബ്രറിയിൽ.......
ഗോവർധനന്റെ സംശയങ്ങളിൽ........
കാന്റീനിലെ ഐസ്ക്രീം തണുപ്പിൽ.....
അവളുടെ ഓർമകളിൽ....
ആളൊഴിഞ്ഞ ഒറ്റമുറിയിൽ....
അഛന്റെ,അമ്മയുടെ ചോദ്യങ്ങളിൽ....
നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളികളിൽ.....
അപ്പോഴെല്ലാം ഞാൻ തനിച്ചായി പോകുക തന്നെയാണ്...........
അപ്പോഴെല്ലാം ഞാൻ തനിച്ചായി പോകുക തന്നെയാണ്...........
ഒറ്റക്കല്‍ ലെന്നു നീ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞാൽ കൂടി......
- എന്ന് സ്വന്തം മാളു
നന്നായി.... എഴുത്ത് തുടരുക.... അഭിനന്ദനങ്ങൾ.....
ReplyDeleteവേവലാതികളുമായി..
ReplyDeleteകുത്തുകള്‍ ശ്രദ്ധിക്കുക.
നന്നായിരിക്കുന്നു എഴുത്ത്.
ആശംസകള്‍
തനിച്ചാവുമ്പോള്‍ അല്ലെ ഇതൊക്കെ തിരിച്ചറിയുന്നത്
ReplyDeleteതന്നംതനിയെ ഒരാള്‍
ReplyDeleteകൊള്ളാം കേട്ടോ
ReplyDelete