Monday, 9 December 2013

പ്രണയം


കടപുഴകിയ തണല്മരത്തിലെ കിളിക്ക് നഷ്ടപ്പെട്ട കൂടായിരുന്നു എനിക്ക് പ്രണയം..(വാല്സല്യത്തെക്കാൾ പ്രണയത്തിനു മാധുര്യമുണ്ടായിരുന്നെന്നു വിശ്വസിച്ചിരുന്ന കൌമാരത്തിന് സ്തുതി..!!!). അറിയാത്ത ഭാവങ്ങൾ.. നിറമില്ലായ്മകളിലേക്ക് പറന്നിറങ്ങിയ മഴവിൽ നിറങ്ങൾ.. കണ്ണ് മഞ്ഞളിച്ചു പോയി ഒരു നിമിഷം... യാഥാർത്യമറിയും വരെ....., കൂട് വേണമായിരുന്നു.., അപ്പോൾ.., നല്ലതെന്നോ ചീത്തയെന്നോ ഓർക്കാതെ.. ശരിയും തെറ്റും ഇഴതിരിച്ചു കണക്കെടുക്കാതെ..,

ഒരു തീരുമാനം എന്നെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് ഞാൻ ചിന്തിച്ചില്ല.., അക്ഷരങ്ങൾക്ക് വെളിച്ചം നഷ്ടമായി.., എന്റെ ചിന്തകള്.., എന്റെ മോഹങ്ങൾ.., എല്ലാം അവൻ മാത്രമായി..,

എന്നിട്ടിപ്പോ എന്തായി..? ബഹളങ്ങളിൽ ഒറ്റപ്പെട്ടു പോയ കുട്ടിയുടെ അതേ അവസ്ഥ... എല്ലാരും ഉണ്ട്., പക്ഷെ ആരും ഇല്ല.., അനാതാഥ്വ ബോധം എന്നെ വിട്ടു പോവാത്തതെന്തേ...???

                                        -എന്ന് സ്വന്തം മാളു