ഡയറിത്താളുകൾ
വീണ്ടും തുറക്കുകയാണ്..
വേർതിരിച്ചരിയാനാകാത്ത
കൌതുകങ്ങളിലേക്ക്..
മഴക്കാലമാണ്...
പുറത്തൊരു പെരുമഴ പെയ്തു തോരുന്നു...എന്റെയുള്ളിലെ മഴക്കാലങ്ങൾ എങ്ങോ പോയ് മറഞ്ഞപോലെ...,
പുറത്തു മഴയാണ്.., ഉള്ളിലെ കൊടിയ വേനലിന്റെ ശക്തിയിൽ ഞാനുരുകുമ്പോൾ...
മഴ ചിലപ്പോഴൊക്കെ അനുഗ്രഹമാണ്.., സുനാമികളും അഗ്നിപർവത സ്ഫോടനങ്ങളുമൊക്കെക്കൊണ്ട് പതറുമ്പോഴും മഴയുടെ കൌതുകത്തിലെക്കൊരു മഴക്കുട്ടിയായി അലിഞ്ഞു ചേരാൻ ഞാൻ ശ്രമിച്ചോണ്ടിരിക്യാ...
കൂടെയുള്ളവരെ പറ്റിക്കാനെളുപ്പാ... എന്നെത്തന്നെ പറ്റിക്കാനാ പാട്...
സാരല്യാ... ഒരു ദിവസം ഞാനതിലും ജയിക്കും...,
അല്ലെങ്കിലും അവന്റെ ലോകം ഞാനാണെന്നൊരു കള്ളം ഞാൻ ഉറച്ചു വിശ്വസിക്കുന്നുണ്ടല്ലോ...
- എന്ന് സ്വന്തം മാളു..
സത്യസന്ധയായ മാളു!!
ReplyDeleteമാളുക്കുട്ടി മഴക്കുട്ടി ആശംസകള്‍
ReplyDelete