Tuesday, 4 February 2014

കള്ളം


ഡയറിത്താളുകൾ വീണ്ടും തുറക്കുകയാണ്..
വേർതിരിച്ചരിയാനാകാത്ത കൌതുകങ്ങളിലേക്ക്..
മഴക്കാലമാണ്... പുറത്തൊരു പെരുമഴ പെയ്തു തോരുന്നു...
എന്റെയുള്ളിലെ മഴക്കാലങ്ങൾ എങ്ങോ പോയ്മറഞ്ഞപോലെ...,
പുറത്തു മഴയാണ്.., ഉള്ളിലെ കൊടിയ വേനലിന്റെ ശക്തിയിൽ ഞാനുരുകുമ്പോൾ...
മഴ ചിലപ്പോഴൊക്കെ അനുഗ്രഹമാണ്.., സുനാമികളും അഗ്നിപർവത സ്ഫോടനങ്ങളുമൊക്കെക്കൊണ്ട് പതറുമ്പോഴും മഴയുടെ കൌതുകത്തിലെക്കൊരു മഴക്കുട്ടിയായി അലിഞ്ഞു ചേരാൻ ഞാൻ ശ്രമിച്ചോണ്ടിരിക്യാ...
കൂടെയുള്ളവരെ പറ്റിക്കാനെളുപ്പാ... എന്നെത്തന്നെ പറ്റിക്കാനാ പാട്...
സാരല്യാ... ഒരു ദിവസം ഞാനതിലും ജയിക്കും...,
അല്ലെങ്കിലും അവന്റെ ലോകം ഞാനാണെന്നൊരു കള്ളം ഞാൻ ഉറച്ചു വിശ്വസിക്കുന്നുണ്ടല്ലോ...

                                               - എന്ന് സ്വന്തം മാളു..

Friday, 17 January 2014

മഴ

പുതിയ കുടയും ബാഗും പുസ്തകങ്ങളുമായി സ്കൂളിലേക്കിറങ്ങിയപ്പോൾ വന്നു നനച്ച മഴയോടാദ്യം ദേഷ്യാണ് തോന്ന്യേത്...,

മഴത്തുള്ളികളെ തട്ടിത്തെറിപ്പിച്ച് ഓടാൻ തുടങ്ങ്യപ്പോ ഞങ്ങളിഷ്ടക്കാരായി... കടലാസു തോണികളും ചോണൻ ഉറുമ്പുകളുമായി മഴക്കളികളും സമ്പന്നം...

കഷ്ടപ്പെട്ട് തീര്ത്ത പൂക്കളങ്ങൾ മഴയിലൊലിച്ചു പോയപ്പോ പിന്നേം പരിഭവം തോന്നി...

പക്ഷെ മഴയെനിക്കു പ്രണയകാലം കാത്തു വച്ചിരുന്നു..,

കവിതയും പാട്ടും മാധവിക്കുട്ടിയും പലപ്പൊഴുമെന്നിൽ മഴയായ് തന്നെ പെയ്തു.., തൂവാനത്തുമ്പികൾ കണ്ട ദിവസം മഴപ്രണയം വീണ്ടും കൂടി...

ആളൊഴിഞ്ഞ കാന്റീനിൽ അവനെ കാത്തിരുന്നപ്പോൾ പെയ്തത് മഴയായിരുന്നില്ല, പ്രണയമായിരുന്നു...

നാളുകളേറെ പറയാതെ കാത്തു വച്ച പ്രണയം സ്വന്തമായതും ഒരു മഴക്കാലത്ത്...

പിന്നെയെന്നും മഴ നനയാൻ അവനുണ്ടായിരുന്ന്നു കൂടെ..., പ്രണയവും സൌഹൃദവും നഷ്ടപ്പെടലുകളും... കണ്ണീര മഴകൾ ഒരുമിച്ചു നനഞ്ഞ ഒട്ടേറെ യാത്രകളും...

                                               - എന്ന് സ്വന്തം മാളു.