Monday, 10 August 2020

After a long time...

എത്ര നാളുകൾക്ക് ശേഷമാണ് വീണ്ടും എഴുതാം എന്നൊരു തോന്നൽ മനസിലുണ്ടാകുന്നത്... ഫേസ് ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ലോകത്ത് ബ്ലോഗ് വായിക്കുന്നവർ ആരെങ്കിലും ഉണ്ടാകുമോ... ഉത്തരം അറിയില്ല എന്ന് തന്നെയാണ്.... ഒരു 2 വർഷങ്ങളെങ്കിലും ആയി ബ്ലോഗ് എഴുതിയിട്ട്.... എന്ത് എഴുതണം എന്നതിനേക്കാൾ എന്തിന് എഴുതാണമെന്നൊരു ചോദ്യത്തിന് എനിക്ക് ഉത്തരമില്ലാതെ പോയി... ഞാൻ എഴുതുന്നത്‌ ആർക്കെങ്കിലും
ഏതെങ്കിലും തരത്തിൽ ഉപയോഗപ്പെടുമെന്ന തോന്നൽ ഇപ്പോഴും എനിക്കില്ല... എന്റെ മണ്ടൻ ചിന്തകൾ മാത്രമാണ് ഈ ബ്ലോഗ്...