Thursday, 28 February 2013

എന്‍റെ മാത്രം തോന്നലുകള്‍


ആഷ്.........
നിന്‍റെ വാക്കുകളിലെരിയുന്ന അഗ്നി.....
കണ്ണുകളിലെരിയുന്ന പക....
നിന്റെയുള്ളില്‍ എന്നെപ്പറ്റി 
ഇത്രയേറെ എതിരഭിപ്രായങ്ങള്‍ ഉണ്ടെന്നു 
ഞാന്‍ ഇന്നലെയാണറിഞ്ഞത്....
എനിക്കു നിന്നോടു തോന്നിയതു ദേഷ്യമല്ല....
നീ സങ്കടങ്ങളില്‍ മുങ്ങി നിവര്‍ന്ന വൈകുന്നേരങ്ങള്‍....
കണ്ണുനീര്‍ തുള്ളികളായ് പറഞ്ഞു തീര്‍ത്ത സങ്കടങ്ങള്‍....
നീ എന്നെയാവശ്യപ്പെട്ട നിമിഷങ്ങളായിരുന്നു മനസ്സു നിറയെ...
കളികളും തമാശകളുമായി നമ്മളാഘോഷിച്ച ദിവസങ്ങള്‍.....
അക്ഷരങ്ങളായ്‌ നീയെന്‍റെ പുസ്തകത്താളുകള്‍ നിറഞ്ഞു കവിഞ്ഞത്....
എനിക്കെന്നോടു തന്നെ ദേഷ്യം തോന്നി....
ഞാനറിയേണ്ടതായിരുന്നു....
നിന്‍റെ മനസ്സില്‍ എനിക്കുണ്ടെന്നു ഞാന്‍ കരുതിയ സ്ഥാനം
എന്‍റെ മാത്രം തോന്നലുകളായിരുന്നുവെന്ന്........

Monday, 25 February 2013

Out of Range


ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നാ ഞാന്‍ മരണക്കിണര്‍ കാണുന്നത്.... ജീവന്‍ പണയം വച്ചു അവര്‍ നടത്തുന്ന പ്രകടനത്തോടു പണ്ടൊക്കെ കൗതുകമായിരുന്നു തോന്നാറ്.... ഇന്നു എന്താ തോന്നിയെന്നോ.... നീ സൂക്ഷിച്ചു നോക്ക്..... എനിക്ക് സങ്കടം തോന്നി.... ഒരു നേരത്തെ അന്നത്തിനു വേണ്ടിയല്ലേ എല്ലാം.... ഇതൊരു ഞാണിന്മേല്‍ കളിയെങ്കിലും ജോലിയെന്നു പറയാം..... എങ്കില്‍ ട്രെയിനില്‍ കാണുന്ന വയറ്റത്തടിച്ചു പാട്ട് പാടുന്ന കുട്ടികളും ചെയ്യുന്നത് ഒരു ജോലിയല്ലേ? അപ്പൊ പൊരിവെയിലത്തു റോഡിലൂടെ ഭിക്ഷ യാചിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളോ? തെരുവ് നായയ്ക്കൊപ്പം എച്ചില്‍ക്കൂനയില്‍ കയ്യിട്ടു വാരുന്ന ഭ്രാന്തനോ???  

എന്താ നമുക്ക് മാറ്റങ്ങളൊന്നും വരുത്താന്‍ പറ്റാത്തത്?? നമ്മളല്ലേ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടത്??

Saturday, 23 February 2013

നീ....

ഒരിക്കലെങ്കിലും ഇതു വായിക്കുകയാണെങ്കിൽ അന്നു നീ അറിയണം, എന്റെ സ്വപ്നങ്ങളിൽ നീ ഉണ്ടായിരുന്നുവെന്നു...... ഒരു ജന്മം ഒരുമിച്ചു വാഴാനല്ല, യാത്രയിൽ തളർന്നു വീണപ്പോൾ അലിവോടെ, അളവറ്റ സ്നേഹത്തോടെ എനിക്കു നേരെ നീണ്ട കൈ നിന്റേതായിരുന്നുവെന്ന തിരിച്ചറിവിന്റെ പേരിൽ, നിന്നെ ഞാനെന്റെ ഹൃദയത്തോട് ചേർത്തു വെക്കുന്നു.....