ആഷ്.........
നിന്‍റെ വാക്കുകളിലെരിയുന്ന അഗ്നി.....
കണ്ണുകളിലെരിയുന്ന പക....
നിന്റെയുള്ളില്‍ എന്നെപ്പറ്റി
ഇത്രയേറെ എതിരഭിപ്രായങ്ങള്‍ ഉണ്ടെന്നു
ഞാന്‍ ഇന്നലെയാണറിഞ്ഞത്....
എനിക്കു നിന്നോടു തോന്നിയതു ദേഷ്യമല്ല....
നീ സങ്കടങ്ങളില്‍ മുങ്ങി നിവര്‍ന്ന വൈകുന്നേരങ്ങള്‍....
കണ്ണുനീര്‍ തുള്ളികളായ് പറഞ്ഞു തീര്‍ത്ത സങ്കടങ്ങള്‍....
നീ എന്നെയാവശ്യപ്പെട്ട നിമിഷങ്ങളായിരുന്നു മനസ്സു നിറയെ...
കളികളും തമാശകളുമായി നമ്മളാഘോഷിച്ച ദിവസങ്ങള്‍.....
അക്ഷരങ്ങളായ് നീയെന്‍റെ പുസ്തകത്താളുകള്‍ നിറഞ്ഞു കവിഞ്ഞത്....
എനിക്കെന്നോടു തന്നെ ദേഷ്യം തോന്നി....
ഞാനറിയേണ്ടതായിരുന്നു....
നിന്‍റെ മനസ്സില്‍ എനിക്കുണ്ടെന്നു ഞാന്‍ കരുതിയ സ്ഥാനം
എന്‍റെ മാത്രം തോന്നലുകളായിരുന്നുവെന്ന്........
ആകെ കണ്‍ഫ്യൂഷനായി
ReplyDeleteനിധീഷ് നന്ദനം അല്ലെ അര്‍ദ്ധവിരാമം ബ്ലോഗിന്റെ ഓണര്‍
ദേ ഇപ്പോ മാളൂന്റെ പേരിലാ പോസ്റ്റ് വന്നതെന്നെന്റെ ഡാഷ് ബോര്‍ഡ് പറയുന്നു
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
കന്ഫ്യുഷൻ വേണ്ട മാഷേ..... ഒരു അഡ്മിൻ..... രണ്ടു ഓതർ..... സംഗതി സിമ്പിൾ........ ടിണ്‍.... ടിംടണീം....
Delete